വീണ്ടുമൊരു തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയന് വിജയാശംസകൾ നേർന്ന് നടൻ കമൽ ഹാസൻ.

നമുക്ക് ശരിയായ തീരുമാനം എടുക്കാം. സഖാവ് വിജയൻ വിജയിക്കട്ടെ. കേരളവും വിജയിക്കും. ഇത് എന്റെ അഭിപ്രായം.- എന്നാണ് കമൽ ഹാസൻ എക്സിൽ കുറിച്ചിരിക്കുന്നത്.

സഖാവ് പിണറായി വിജയന്, വിജയം ആശംസിക്കുന്നു. കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് എല്ലാവിധ ആശംസകളും നേരുന്നു. എല്ലാത്തിനുമുപരി, കേരളം എന്ന സംസ്ഥാനം എന്റെ കൂടി കേരളമാണെന്ന് എനിക്ക് തോന്നുന്നു.