Kerala

പാലാ ജനറൽ ആശുപത്രിക്ക് മുന്നിലെ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാനുള്ള നീക്കം എതിർക്കും: സംയുക്ത യൂണിയൻ

പാലാ: ജനറൽ ആശുപത്രിക്ക് മുന്നിൽ കഴിഞ്ഞ 42 വർഷമായി മുട്ടയും പൊടിയരിക്കഞ്ഞിയും വിതരണം ചെയ്ത് ഉപജീവനം നടത്തുന്ന എട്ടോളം തൊഴിലാളി കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള നീക്കത്തിനെതിരെ സംയുക്ത ട്രേഡ് യൂണിയൻ രംഗത്ത്.

കടകൾ അടച്ചുപൂട്ടണമെന്ന ജില്ലാ കളക്ടറുടെയും ആശുപത്രി സൂപ്രണ്ടിന്റെയും തീരുമാനം ഈ തൊഴിലാളികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നതാണെന്ന് യൂണിയൻ നേതാക്കൾ കുറ്റപ്പെടുത്തി. ആശുപത്രി വികസന സമിതിയിലെ ചില അംഗങ്ങളും ഈ നീക്കത്തിന് കൂട്ടുനിൽക്കുകയാണ്. റോഡ് വികസനത്തിന്റെ ഭാഗമായി ഉന്തുവണ്ടികളിൽ കച്ചവടം നടത്താമെന്ന നിർദ്ദേശം മുന്നോട്ടുവെച്ചിരുന്നെങ്കിലും അതും അംഗീകരിക്കില്ലെന്ന നിലപാടാണ് ആശുപത്രി വികസന സമിതി സ്വീകരിക്കുന്നത്.

ഈ തീരുമാനത്തിൽ നിന്നും കളക്ടറും ആശുപത്രി സൂപ്രണ്ടും പിന്മാറണമെന്നും, തൊഴിലാളികൾക്ക് അവിടെത്തന്നെ കച്ചവടം തുടരാനുള്ള നടപടി സ്വീകരിക്കണമെന്നും യൂണിയൻ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ഒരു തൊഴിലാളിയും അവിടെ നിന്നും മാറില്ലെന്ന് വഴിയോര കച്ചവട തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ജില്ലാ പ്രസിഡന്റ് ലാലിച്ചൻ ജോർജ്,

വഴിയോര കച്ചവട തൊഴിലാളി യൂണിയൻ (കെ.ടി.യു.സി-എം) ജില്ലാ പ്രസിഡന്റ് ജോസുകുട്ടി പൂവേലി, സി.ഐ.ടി.യു സെക്രട്ടറി കെ. അജി എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top