India

പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലൈസന്‍സ് റദ്ദാക്കി ആര്‍ബിഐ

മുംബൈ: പേടിഎം ബാങ്ക് ലിമിറ്റഡിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ഉടനടി നിര്‍ത്തലാക്കാന്‍ റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യയുടെ ഉത്തരവ്.

പേടിഎമ്മിന്റെ ബാങ്കിങ് ലൈസന്‍സ് റദ്ദാക്കുകയും ചെയ്തു. ബാങ്കിന്റെ ഭരണം, നിയമപാലനം, പ്രവര്‍ത്തനരീതികള്‍ എന്നിവയില്‍ വന്ന ആവര്‍ത്തിച്ചുള്ള വീഴ്ചകളാണ് കടുത്ത നടപടിക്ക് കാരണമായത്.

ബാങ്ക് പ്രവര്‍ത്തനം അവസാനിപ്പിക്കുമ്പോള്‍ ഉപഭോക്താക്കള്‍ക്കും മറ്റുമുള്ള ബാധ്യതകള്‍ തീര്‍ക്കാന്‍ ആവശ്യമായ ഫണ്ട് പേടിഎമ്മിന്റെ ബാങ്കിന്റെ പക്കലുണ്ടെന്നും ആര്‍ബിഐ അറിയിച്ചിട്ടുണ്ട്. ബാങ്കിനെതിരെ ദീര്‍ഘകാലമായി നടന്നുവന്ന നിയന്ത്രണ നടപടികളുടെ അവസാനഘട്ടമായാണ് പുതിയ നടപടി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top