പത്തനംതിട്ട : അബിന്‍ വര്‍ക്കിക്കെതിരെ ആറന്മുള മണ്ഡലത്തിന്റെ വിവിധ ഇടങ്ങളില്‍ പോസ്റ്ററുകള്‍. ‘പത്തനംതിട്ടയ്ക്ക് അബിന്‍ വര്‍ക്കിയെ വേണ്ട’ എന്ന തലക്കെട്ടിലാണ് പോസ്റ്റര്‍ പ്രചരിപ്പിക്കുന്നത്. കോൺഗ്രസ് പ്രവർത്തകരുടെ പേരിലാണ് പത്തനംതിട്ട നഗരത്തിൽ പോസ്റ്റർ പ്രചരിപ്പിക്കുന്നത്. ഡിസിസി ഓഫീസ്, പ്രസ് ക്ലബ് എന്നിവയുടെ സമീപത്തും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഞങ്ങൾ കോൺഗ്രസുകാരുടെ ഹൃദയവികാരത്തെ മുറിവേൽപ്പിക്കരുതെന്നും കോൺഗ്രസിന് വെറും നാല് മണ്ഡലങ്ങൾ മാത്രമുള്ള പത്തനംതിട്ടയിൽ ഇവിടുത്തെ കോൺഗ്രസുകാർക്ക് അവസരം നൽകണമെന്നുമാണ് ആവശ്യം. നാളിത് വരെയും സംഘടനപ്രവർത്തനം നടത്തി കേസിന് മുകളിൽ കേസും പട്ടിണിയുമായി നടക്കുന്ന ഈ ജില്ലയിൽ നിന്നും പ്രാപ്തമായ കോൺഗ്രസുകാർക്ക് മുന്നിൽ സംഘടന പ്രവർത്തനത്തിന്റെ പേരിൽ പത്തനംതിട്ടയിൽ നിന്നൊരു കേസ് പോലും അബിൻ വർക്കിക്കെതിരെ ഇല്ല. സാധാരണക്കാരുടെ ആത്മാഭിമാനത്തെ പണയം വെച്ച് കൊടുക്കരുതെന്നും പോസ്റ്ററിൽ വിമർശനം ഉയരുന്നുണ്ട്.