Kerala

വിസ്മയം തുടരുന്നു! പറവൂരിലെ കോൺഗ്രസ് മുൻ നഗരസഭാ ചെയർപേഴ്‌സൺ ബിജെപിയിൽ

തിരുവന്തപുരം: കോൺഗ്രസ് നേതാവും വടക്കൻ പറവൂർ നഗരസഭാ മുൻ ചെയർപേഴ്‌സണുമായിരുന്ന വത്സല പ്രസന്നകുമാർ ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന ഓഫീസിൽ നടന്ന ചടങ്ങിൽ അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വത്സല പ്രസന്നകുമാറിനെ ഷാളിട്ട് സ്വീകരിച്ചു. എഐസിസി അംഗവും കെപിസിസി മുൻ ജനറൽ സെക്രട്ടറിയുമായിരുന്നു വത്സല.

ചടങ്ങിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ എസ് സുരേഷ്, എൻഡിഎ വൈസ് ചെയർമാൻ എ എൻ രാധാകൃഷ്ണൻ തുടങ്ങിയ മുതിർന്ന നേതാക്കൾ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി സർക്കാരിന്റെ ജനക്ഷേമ പദ്ധതികളും സ്ത്രീ ശാക്തീകരണ നിലപാടുകളുമാണ് തന്നെ ബിജെപിയിലേക്ക് ആകർഷിച്ചതെന്ന് വത്സല പ്രസന്നകുമാർ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top