
അരുവിത്തുറ: കാരിരുബിൻ കൈ കരുത്തുമായി ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർമാൻ അഡ്വ: വി.പി നാസറും അരുവിത്തുറ സെന്റ് ജോർജ് കോളേജ് ബർസാർ റവ.ഫാ ബിജു കുന്നയ്ക്കാട്ടും പഞ്ചഗുസ്തി മേശയിൽ ഏറ്റുമുട്ടിയതോടെ എംജി യൂണിവേഴ്സിറ്റി പഞ്ചഗുസ്തി മത്സരങ്ങൾക്ക് അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൽ തുടക്കമായി.

കോളേജ് മാനേജർ വെരി റവ മാത്യു ചന്ദ്രൻ കുന്നേൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ് കോളേജ് ബർസാർ റവ.ഫാ.ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ കായിക വിഭാഗം മേധാവി ഡോ. വിയ്യാനി ചാർളി , സംസ്ഥാന പഞ്ചഗുസ്തി അസോസിയേഷൻ സംസ്ഥാന ജനറൽ സെക്കട്ടറി സംസ്ഥാന ജോണി
ഏളൂർ വൈസ് പ്രസിഡന്റ് സെബാസ്റ്റ്യൻ വി മാത്യു, കോളേജ് യൂണിയൻ ചെയർമാൻ മുഹമ്മദ് ഫയാസ് തുടങ്ങിയവർ സംസാരിച്ചു. പുരുഷന്മാരുടെ വിഭാഗത്തിൽ ഇടത് വലത് കൈകളിൽ 24 ശരീരഭാരഇനങ്ങളിലും വനിതാ വിഭാഗത്തിൽ ഇടതു വലതു വിഭാഗങ്ങളിലായ 18 ശരീര ഭാര ഇനങ്ങളിലുമാണ് മത്സരങ്ങൾ പുരോഗമിക്കുന്നു.

