
പാലാ :നെഞ്ചുരുകും വേദനയുമായി ഗജകൗസ്തുഭം പല്ലാട്ട് ബ്രഹ്മദത്തനെ അനുസ്മരിക്കാനായി പാലായുടെ വിവിധ മേഖലകളിലെ നാനാ വിഭാഗം ജനങ്ങൾ പാലാ മിൽക്ബാർ ആഡിറ്റോറിയത്തിൽ ഒന്നിച്ചു കൂടി .പൊതു സമ്മതനായ ഒരു വ്യക്തിക്ക് ലഭിക്കുന്ന ആദരവുകളാണ് കരിവീരൻ പല്ലാട്ട് ബ്രഹ്മദത്തന് ലഭിച്ചത്.വന്ന എല്ലാവരെയും നമസ്തേ നൽകി സ്വീകരിക്കാൻ പല്ലാട്ട് രാജേഷ് ഹൃദയം നുറുങ്ങുന്ന വേദന ഉള്ളിലൊതുക്കി മുന്നിൽ തന്നെ ഉണ്ടായിരുന്നു .

പരമേശ്വരൻ നായർ പുത്തൂർ ;ഉണ്ണി അശോക;നാരായണൻ കുട്ടി അരുൺ നിവാസ് ;ബിജു കൊല്ലപ്പള്ളി എന്നിവരായിരുന്നു സംഘാടകർ. ഒരു കരിവീരന് ലഭിക്കാവുന്നതിൽ വച്ചേറ്റവും അഭിൻ ആനകരമായ വാക്കുകളോടെയാണ് എല്ലാവരും ആദരാഞ്ജലികൾ അർപ്പിച്ചത് .പരിപാടി ഉദ്ഘാടനം ചെയ്ത മാണി സി കാപ്പന്റെ വാക്കുകൾ ശ്രദ്ധിച്ചാൽ തന്നെ അത് മനസിലാകും .ബ്രഹ്മ ദത്തനെ പോലെയുള്ള ആന വിട പറഞ്ഞാൽ ചരിഞ്ഞു എന്ന വാക്ക് ശരിയാകുമോ എന്ന ആശങ്കയാണ് അദ്ദേഹം പങ്ക് വച്ചത് .
രാജാവ് മരിച്ചാൽ തീപ്പെട്ടു എന്നാണു പറയുന്നത് .അതുപോലെ മലയാളത്തിലെ മറ്റൊരു വാക്ക് ഇതിനായി കണ്ടു പിടിക്കണമെന്ന നിർദ്ദേശവും അദ്ദേഹം പൊതു സമൂഹത്തിന്റെ മുമ്പിൽ വച്ചു.ഏറ്റവും സൗമ്യതയും കുലീനതയും ഉള്ള ആനയായിരുന്നു പല്ലാട്ട് ബ്രഹ്മദത്തൻ എന്നുള്ളതിന്റെ ഉത്തമ ഉദാഹരണമാണ് ബ്രഹ്മദത്തൻ തങ്ങളുടെ ഉത്സവത്തിന് വേണം എന്നുള്ള വിവിധ കരക്കാരുടെ നിർബന്ധബുദ്ധി എന്ന് ജോസ് കെ മാണി പറഞ്ഞു .ചന്ദന നിറമുള്ള തുമ്പിക്കൈ ബ്രഹ്മദത്തന് മാത്രം ഉണ്ടായിരുന്ന സവിശേഷത ആയിരുന്നെന്ന് പാലാ ചെയർപേഴ്സൺ മായ രാഹുൽ അഭിപ്രായപ്പെട്ടു .

പല്ലാട്ട് ബ്രഹ്മദത്തന്റെ ചായ ചിത്രം ളാലം മഹാദേവർ ക്ഷേത്രത്തിന്റെ ഗോപുരത്തിൽ സ്ഥാപിക്കണമെന്നു തത്വത്തിൽ തീരുമാനിച്ചിട്ടുണ്ട് .പല്ലാട്ട് ബ്രഹ്മദത്തന്റെ പാപ്പാന്മാരായ അമൽ ശരത് ;വിശാൽ ;ബൈജു ലോറി ഡ്രൈവർ എന്നിവരെ മായാ രാഹുൽ പുതു വസ്ത്രങ്ങൾ നൽകി ആദരിച്ചു .ഇതിൽ ഒന്നാം പാപ്പാൻ ശരത് കണ്ണീർ തുടച്ചു കൊണ്ടാണ് ആദരവിനായി എത്തിയത് .ലിജിൻ ലാൽ ;ടോണി തൈപ്പറമ്പൻ ;ജോസിൻ ബിനോ ;ബിജി ജോജോ ;രഞ്ജിത്ത് മീനാഭവൻ ;എൻ കെ ശശികുമാർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു .ഉടമ രാജേഷ് പല്ലാട്ട് എല്ലാവര്ക്കും നന്ദി പറഞ്ഞു .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ
