
പാലാ: പൊതുമരാമത്ത് വകുപ്പ് നടത്തുന്ന റോഡ് പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി പാലാ നഗരസഭാ പ്രദേശങ്ങളിൽ രണ്ട് ദിവസം ജലവിതരണം തടസ്സപ്പെടും.

പാലാ പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന്റെ ഗവൺമെന്റ് ആശുപത്രി–പുത്തൻപള്ളിക്കുന്ന് റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് വാട്ടർ അതോറിറ്റിയുടെ ബാക്ക് വാഷിംഗിന് ശേഷം വെള്ളം ഒഴുക്കിവിടുന്നതിനുള്ള ഓടയുടെ നിർമാണം നടത്തുന്നത്.

ഇതിനെത്തുടർന്ന് 2026 നവംബർ 21 ശനിയാഴ്ചയും 22 ഞായറാഴ്ചയും പാലാ മുനിസിപ്പൽ പ്രദേശങ്ങളിൽ ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു.
ജലവിതരണം പുനഃസ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സുഗമമായി നടത്തുന്നതിനായി ഉപഭോക്താക്കൾ മുൻകരുതലായി ആവശ്യമായ വെള്ളം ശേഖരിച്ച് സഹകരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.