Kottayam

വലവൂർ റൂട്ടിൽ അല്ലപ്പാറയിൽ രാത്രിയുടെ മറവിൽ കക്കൂസ് മാലിന്യം തള്ളി

പാലാവ് :പാലാ വലവൂർ റൂട്ടിൽ അല്ലപ്പാറയിൽ സമൂഹ വിരുദ്ധർ കക്കൂസ് മാലിന്യം തള്ളി .അല്ലപ്പാറ പ്രധാന വളവിനു സമീപമാണ് കക്കൂസ് മാലിന്യം തള്ളിയിരിക്കുന്നത് .

മാലിന്യം തോട്ടിലൂടെ ഒഴുകുന്നുമുണ്ട് .ഏതാനും ആഴ്ചകൾക്കു മുമ്പ് ഇതേ രീതിയിൽ ഈ ഭാഗത്ത് മാലിന്യം തള്ളിയപ്പോൾ നാട്ടുകാർ പഞ്ചായത്തിൽ പരാതിപ്പെടുകയും ;സി സി ടി വി ദൃശ്യങ്ങൾ പൊലീസിന് കൈമാറുകയും ചെയ്തിരുന്നു.

പക്ഷെ പോലീസ് ഈ ഭാഗത്തേയ്ക്ക് വന്നിരുന്നു പോലുമില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു .മുണ്ടു പാലം ഭാഗത്തുകൂടി കടന്നു പോയിട്ടുള്ള വാഹനങ്ങൾ പരിശോധിച്ചാൽ മാലിന്യം തള്ളിയവരെ പിടികൂടാമെങ്കിലും അത് അധികാരികൾ ചെയ്യുന്നില്ലെന്നു നാട്ടുകാർ പരാതിപ്പെട്ടു .

മുണ്ടുപാലം ഭാഗത്തും പല പ്രാവശ്യമായി മാലിന്യം തള്ളിയിരുന്നു .ഇത്തരം സമൂഹ വിരുദ്ധരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് നാട്ടുകാർ പോലീസിനോടും പഞ്ചായത്ത് അധികാരികളോടും ആവശ്യപ്പെട്ടു .ഇതുമൂലം ക്ഷീര കർഷകരും ബുദ്ധിമുട്ടിലായിരിക്കുകയാണ് .പുല്ലരിഞ് പശുവിനു കൊടുക്കുന്നത് മലിനമായാൽ തങ്ങളുടെ വളർത്തു മൃഗങ്ങൾക്കും രോഗബാധ ഉണ്ടാവുമെന്ന് ക്ഷീര കർഷകർ ആശങ്ക അറിയിച്ചു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top