India

പാക്ക് ഷെല്ലാക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ബിഎസ്എഫ് ജവാന് വീരമൃത്യു

പട്ന: പാക്ക് ആക്രമണത്തിൽ ഒരു ബിഎസ്എഫ് ജവാനു കൂടി വീരമൃത്യു. മേയ് 9ന് പാക്കിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന രാംബാബു പ്രസാദാണ് മരിച്ചത്.

സിവാൻ ജില്ലയിലെ ഗൗതം ബുദ്ധ നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വാസിൽപുർ ഗ്രാമത്തിലെ താമസക്കാരൻ ആണ് രാംബാബു. നാളെ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടക്കും.

രാംബാബുവിനു പരുക്കേറ്റെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ബന്ധുക്കൾ ജമ്മു കശ്മീരിലെത്തിയിരുന്നു. ഈ വർഷം ഫെബ്രുവരിയിലാണ് രാംബാബു പ്രസാദ് വിവാഹിതനായത്. സൈനിക സേവനം നടത്തണമെന്ന് കുട്ടിക്കാലം മുതൽ അദ്ദേഹം ആഗ്രഹിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top