Kerala

ഭിന്നശേഷി സംവരണത്തിൽ സര്‍ക്കാരിനെതിരെ ഓര്‍ത്തഡോക്‌സ് സഭ

കൊച്ചി: ഭിന്നശേഷി സംവരണത്തിൽ സർക്കാരിനെ വിമർശിച്ച് ഓർത്തഡോക്‌സ് സഭ. സുപ്രീംകോടതിയെ സമീപിക്കുന്നതിന് മുമ്പ് തന്നെ പ്രശ്‌നത്തിന് പരിഹാരം കാണാമായിരുന്നുവെന്ന് ഓർത്തഡോക്‌സ് മാധ്യമ വിഭാഗം തലവൻ യൂഹാനോൻ മാർ ദിയസ്‌കോറസ്  പറഞ്ഞു. എൻഎസ്എസിന് നൽകിയ വിധി മറ്റുള്ളവർക്കും നടപ്പാക്കാമായിരുന്നു.

കോടതിയിൽ പോകാതെ തന്നെ അതിവേഗത്തിൽ നടപ്പാക്കാൻ കഴിയുമായിരുന്ന ഒരു വിഷയമായിരുന്നു ഇത്. ഇപ്പോഴും അത് ചെയ്യാവുന്നതാണ്. ഒരു സമുദായത്തിന് കിട്ടിയതായ വിധി മറ്റുള്ള എല്ലാവർക്കും ബാധകമാക്കാൻ സംസ്ഥാന സർക്കാർ വിചാരിച്ചാൽ നടക്കുന്നതല്ലേയുള്ളൂവെന്നും യൂഹാനോൻ മാർ ദിയസ്‌കോറസ് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top