ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മൊഹ്‌സിന കിദ്വായി അന്തരിച്ചു. 94 വയസായിരുന്നു. പുലര്‍ച്ചെ നാല് മണിക്കായിരുന്നു അന്ത്യം.

2007-ൽ എഐസിസി ജനറല്‍ സെക്രട്ടറിയായി കേരളത്തിന്റെ ചുമതല വഹിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ബരാബങ്കി ജില്ലയിൽ നിന്നുള്ള നേതാവാണ് മൊഹ്സിന.

ഇവിടെ നിരവധി തവണ എംഎല്‍എയും മന്ത്രിയുമായിട്ടുണ്ട്. മീററ്റ് ലോക്‌സഭ മണ്ഡലത്തില്‍ നിന്നും മത്സരിച്ച് വിജയിച്ച് 1978ലാണ് ലോക്‌സഭയിലെത്തിയത്.