Kerala

മൂന്നാം തവണയും എല്‍ഡിഎഫ് തന്നെ, 75 സീറ്റുകള്‍ നേടും; പ്രവചിച്ച് എൻ എസ് മാധവൻ

തിരുവനന്തപുരം: 29ന് എക്‌സിറ്റ് പോള്‍ ഫലം വരാനിരിക്കേ, വീണ്ടും സീറ്റ് നില പ്രവചിച്ച് എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍.

നിയമസഭ തെരഞ്ഞെടുപ്പില്‍ നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്നാണ് എന്‍ എസ് മാധവന്‍ പ്രവചിച്ചത്.

നേരത്തെ കേരളത്തില്‍ വോട്ടെടുപ്പ് നടക്കുന്നതിന് തൊട്ടുമുന്‍പ് എന്‍ എസ് മാധവന്‍ സീറ്റ് നില പ്രവചിച്ചിരുന്നു. അന്നും എല്‍ഡിഎഫ് അധികാരത്തില്‍ വരുമെന്നായിരുന്നു എന്‍ എസ് മാധവന്റെ കണക്കുകൂട്ടല്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top