Kerala

സി സി മുകുന്ദന്‍ ഡല്‍ഹിയിൽ; കോൺഗ്രസിൽ ചേരും

തൃശൂര്‍: നാട്ടിക മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച സി.സി. മുകുന്ദൻ എംഎൽഎയെ കോൺഗ്രസ് നേതൃത്വം ഡൽഹിയ്ക്ക് വിളിപ്പിച്ചു. സി സി മുകുന്ദന്‍ ഡല്‍ഹിയിലേക്ക് യാത്ര തിരിച്ചു. നാളെ കോൺഗ്രസ് നേതൃത്വവുമായി മുകുന്ദന്‍ ചർച്ച നടത്തും.

നെടുമ്പാശേരിയിൽ നിന്നാണ് മുകുന്ദൻ വിമാന മാർഗം ഡൽഹിയ്ക്ക് പുറപ്പെട്ടത്. അർധരാത്രിയോടെ ഡൽഹിയിൽ എത്തും. അമ്പലപ്പുഴ മോഡൽ നാട്ടികയിലും വരാനാണ് സാധ്യത. കോൺഗ്രസിന്റെ പ്രാദേശിക വികാരം മറികടന്ന് മുകുന്ദന് സീറ്റ് നൽകാനാണ് നീക്കം. സി സി മുകുന്ദനെ പിന്തുണയ്ക്കുന്ന കാര്യത്തിൽ ചർച്ചകള്‍ നടന്നുവരികയാണ്. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാൽ മുകുന്ദനുമായി ചർച്ച നടത്തും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top