Kerala

എതിര്‍ സ്ഥാനാര്‍ഥിയുടെ കാല്‍തൊട്ട് വന്ദിച്ച് ആതിര; കൈയുയര്‍ത്തി അനുഗ്രഹിച്ച് നാട്ടകം സുരേഷ്

കോട്ടയം: സ്ഥാനാര്‍ഥികള്‍ നേരില്‍ കണ്ടാല്‍ കൈ കൊടുക്കുന്നതും കുശലാന്വേഷണം നടത്തുന്നതും പതിവാണ്. പരസ്പരം ആശംസ നേരുന്നതും കണ്ടിട്ടുണ്ട്. എന്നാല്‍ പത്രികസമര്‍പ്പണത്തിനെത്തിയ ഏറ്റുമാനൂര്‍ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി ആതിരാ ഡി നായര്‍ എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ്.

തിങ്കളാഴ്ച കോട്ടയം കളക്ടറേറ്റില്‍ പത്രിക നല്‍കാന്‍ കാത്തുനില്‍ക്കുകയായിരുന്നു ആതിര. പത്രിക നല്‍കി വരണാധികാരിയുടെ ഓഫീസില്‍നിന്ന് ഇറങ്ങിവരുകയായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി നാട്ടകം സുരേഷ്.

അനുഗ്രഹം തേടി, ആതിര എതിര്‍സ്ഥാനാര്‍ഥിയുടെ കാല്‍തൊട്ട് വന്ദിച്ചു. കൈയുയര്‍ത്തി നാട്ടകം സുരേഷ് അനുഗ്രഹിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top