കൽപറ്റ: വിമര്‍ശനവും സ്വയം വിമര്‍ശനവും ആണ് പാര്‍ട്ടിയുടെ കരുത്തെന്നും വിമര്‍ശനം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ തകര്‍ക്കില്ലെന്നും മുതിര്‍ന്ന നേതാവ് എം വി ജയരാജന്. സദുദ്ദേശ വിമര്‍ശനം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ശക്തിപ്പെടുത്തും. കമ്മ്യൂണിസത്തില്‍ വിമര്‍ശനത്തിന് അതീതരായി ആരുമില്ലെന്നും ജയരാജന് പറഞ്ഞു.

തെറ്റുപറ്റിയിട്ടുണ്ടോ എന്ന് സ്വയം പരിശോധിക്കണം. പറ്റുന്ന തെറ്റ് തിരുത്തലാണ് കമ്മ്യൂണിസ്റ്റുകാരുടെ കടമയും ഉത്തരവാദിത്വം. വ്യക്തിപരമായ വിമര്‍ശനം ആയിട്ടല്ല തോല്‍വിയെ പാര്‍ട്ടി കാണുന്നത്. പ്രവര്‍ത്തനങ്ങളുടെ പോരായ്മയായിട്ടാണ് കാണുന്നതെങ്കില്‍ തിരുത്തും.
തിരുത്തേണ്ടത് തിരുത്താനുള്ള അവസരമായി ഉയരുന്ന വിമര്‍ശനങ്ങളെ കാണണമെന്നും എം വി ജയരാജന് പറഞ്ഞു. സിപിഐഎം നേതൃത്വത്തിനെതിരെ ജില്ലാ യോഗങ്ങളില്‍ രൂക്ഷ വിമര്‍ശനം ഉയരുന്നതിനിടയാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.