Entertainment

നടി മുത്തുമണിക്ക് ഡോക്ടറേറ്റ് ലഭിച്ചു

കൊച്ചി: നടി മുത്തുമണിക്ക് ഡോക്ടറേറ്റ് ലഭിച്ചു. കൊച്ചി ശാസ്ത്ര-സാങ്കേതിക സര്‍വകലാശാലയില്‍ (കുസാറ്റ്) നിന്നാണ് മുത്തുമണി സോമസുന്ദരം ഗവേഷണത്തിന് ഡോക്ടറേറ്റ് കരസ്ഥമാക്കിയത്. സിനിമയിലെ പകര്‍പ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ് പിഎച്ച്‌ഡി നേടിയത്.

‘ഇന്ത്യന്‍ സിനിമയിലെ സംവിധായകരുടെയും എഴുത്തുകാരുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ 1957 ലെ പകര്‍പ്പവകാശ നിയമത്തിന്റെ പ്രസക്തി’ എന്ന വിഷയത്തിലായിരുന്നു പഠനം. ഡോ. കവിത ചാലയ്ക്കലിന്റെ കീഴിലാണ് ഗവേഷണം പൂര്‍ത്തിയാക്കിയത്.

മോഹൻലാല്‍ നായകനായ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത രസതന്ത്രം എന്ന ചിത്രത്തിലാണ് മുത്തുമണി അഭിനയ രംഗത്തേക്ക് എത്തിയത്. മോഹൻലാല്‍ അവതരിപ്പിച്ച കഥാപാത്രത്തെ പ്രേമിക്കുന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ അവതരിപ്പിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top