Kerala

മാർ സ്ലീവാ മെഡിസിറ്റി പാലായുടെ നേതൃത്വത്തിൽ തിടനാടും ;ചേർത്തലയിലും സൗജന്യ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചു

ചേർത്തല . മാർ സ്ലീവാ മെഡിസിറ്റി പാലായുടെ നേതൃത്വത്തിൽ ചേർത്തല പള്ളിപ്പുറം വേമ്പനാട് റോട്ടറി ക്ലബുമായി സഹകരിച്ച് സൗജന്യ എ.ഐ തെർമലാറ്റിക്സ് മാമോഗ്രാം പരിശോധന ക്യാമ്പ് നടത്തി. റോട്ടറി ക്ലബ് പ്രസിഡൻ്റ് പി.ബി. രമേശ് ഉദ്‌ഘാടനം ചെയ്തു. ഡോ. ടീന , റോട്ടറി ക്ലബ് സെക്രട്ടറി വാവച്ചൻ , അനീഷ് ബി.എന്നിവർ പ്രസംഗിച്ചു.

തിടനാട് . മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ തിടനാട് സെൻ്റ് ജോസഫ് ചർച്ച് പിതൃവേദിയുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. വികാരി റവ. ഫാ. സെബാസ്റ്റ്യൻ എട്ടുപറയിൽ ഉദ്ഘാടനം ചെയ്തു.

അസി.വികാരി ഫാ പോൾ ഇരട്ടമാക്കിൽ, പിതൃവേദി പ്രസിഡൻ്റ് സിബി ഒറ്റാലങ്കൽ എന്നിവർ പ്രസംഗിച്ചു. ജനറൽ മെഡിസിൻ, ഇ.എൻ.റ്റി, ഓർത്തോപീഡിക്സ് , മെഡിക്കൽ ഗ്യാസ്ട്രോ വിഭാഗങ്ങളിലെ ഡോക്ടർമാർ പരിശോധനകൾക്ക് നേതൃത്വം നൽകി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top