Kerala

വിവിധ അപകടങ്ങളിൽ പരുക്കേറ്റ 7 പേരെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

 

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 7 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കാറും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരായ പാലാ സ്വദേശി കൃഷ്ണമോഹൻ (20),പുലിയന്നൂർ സ്വദേശി ശ്രീനാഥ് ശ്രീനി ( 15) എന്നിവർക്കു പരുക്കേറ്റു.

രാവിലെ 8 മണിയോടെ മുത്തോലി -ചേർപ്പുങ്കൽ റൂട്ടിലായിരുന്നു അപകടം. പാലാ – കൊഴുവനാൽ റൂട്ടിൽ മുണ്ടൻകുന്ന് ഭാ​ഗത്ത് വച്ച് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു പൂവത്തിളപ്പ് സ്വദേശി ജെയിംസ് തോമസ് ( 68) മണലുങ്കൽ സ്വദേശി അഖിൽ ( 30) എന്നിവർക്കു പരുക്കേറ്റു.രാവിലെ 7.30യോടെയാണ് അപകടം. ഇന്നു പുലർച്ചെ ഏറ്റുമാനൂരിൽ വച്ചു സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞു ഏറ്റുമാനൂർ സ്വദേശി ജെയ്സൺ ഇമ്മാനുവലിനു (26) പരുക്കേറ്റു.

ഇന്നലെ രാത്രി പ്രവിത്താനത്തു വച്ച് കാർ ഇടിച്ചു അതിഥി തൊഴിലാളി പ്രവിത്താനത്തു താമസിക്കുന്ന മുകേഷ് മുജിറിനു (31)പരുക്കേറ്റു,ഇന്നലെ വൈകിട്ടു പാലാ -തൊടുപുഴ റൂട്ടിൽ മാനത്തൂരിൽ വച്ച് ബൈക്കുകൾ കൂട്ടിയിടിച്ചു മാനത്തൂർ സ്വദേശി കെ.എം.തോമസിനു (61) പരുക്കേറ്റു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top