Kerala

സീരിയൽ നടിയുടെ മോർഫ് ചെയ്ത ന​ഗ്നചിത്രം പ്രചരിപ്പിച്ച യുവാവ് പിടിയിൽ

കൊച്ചി: പ്രമുഖ സീരിയൽ നടിയുടെ മോർഫ് ചെയ്ത ന​ഗ്നചിത്രം പ്രചരിപ്പിച്ച യുവാവ് പിടിയിൽ. എറണാകുളം പറവൂർ സ്വദേശി ശരത് ​ഗോപാലിനെയാണ് കൊച്ചി സിറ്റി പൊലീസ് പിടികൂടിയത്. ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലൂടെയാണ് പ്രതി നടിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചിരുന്നത്.

ജനുവരിയിലാണ് നടി തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ ഇൻസ്റ്റ​ഗ്രാമിൽ പ്രചരിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി നൽകിയത്. തുടർന്ന് കൊച്ചി സിറ്റി പൊലീസിന്റെ സൈബർ ടീം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top