Kerala

ഭാര്യയെ ഡിസ്ചാർജ് ചെയ്യണം എന്നാവശ്യം; മെഡിക്കല്‍ കോളജില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഭര്‍ത്താവ്

കണ്ണൂര്‍: ഗര്‍ഭിണിയായ ഭാര്യയെ ഡിസ്ചാര്‍ജ് ചെയ്യണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ് ആശുപത്രിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കണ്ണൂരിലെ പരിയാരം ഗവ.മെഡിക്കല്‍ കോളജിലാണ് സംഭവം. ആവശ്യം ആശുപത്രി അധികൃതര്‍ അംഗീകരിക്കാത്തതിനെത്തുടര്‍ന്ന് പ്രകോപിതനായ ഭര്‍ത്താവ് ലേബര്‍ റൂം അടിച്ചു തകര്‍ത്തു. തുടര്‍ന്ന് ഇയാളെ മെഡിക്കല്‍ കോളജ് പൊലീസും ആശുപത്രി സുരക്ഷാ ജീവനക്കാരും ചേര്‍ന്ന് ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തുകയായിരുന്നു.

കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പിലെ റാഷിദ് (24) ആണ് ആക്രമം നടത്തിയത്. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. മെഡിക്കല്‍ കോളജ് ലേബര്‍റൂമില്‍ പ്രസവത്തിനായി പ്രവേശിപ്പിച്ച റാഷിദിന്റെ ഭാര്യയെ അവരുടെ അനുമതിയില്ലാതെ ഡിസ്ചാര്‍ജ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഇയാള്‍ ബഹളം വെച്ചത്. നഴ്സിംഗ് ഓഫീസറെ അശ്ലീലഭാഷയില്‍ ചീത്തവിളിക്കുകയും ലേബര്‍ റൂമിലെ വാതിലുകളും ഫര്‍ണിച്ചറുകളും അടിച്ചുതകര്‍ത്ത് ആശുപത്രിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top