Kerala

എറണാകുളം സൂപ്പർഫാസ്റ്റ് ഹൈവേയുടെ സാധ്യതാ പഠനത്തിന് ബജറ്റിൽ തുക അനുവദിച്ചതായും നാറ്റ്പാക്കി നെ ചുമതലപ്പെടുത്തിയതായും മാണി സി. കാപ്പൻ എം.എൽ.എ

പാലാ–എറണാകുളം സൂപ്പർഫാസ്റ്റ് ഹൈവേയുടെ സാധ്യതാ പഠനത്തിന് ബജറ്റിൽ തുക അനുവദിച്ചതായും നാറ്റ്പാക്കി നെ ചുമതലപ്പെടുത്തിയതായും മാണി സി. കാപ്പൻ എം.എൽ.എ. നിയോജക മണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടും എഡ്യൂക്കേഷൻ ഹബ്ബായ പാലായെ എറണാകുളത്തിന്റെ സാറ്റലൈറ്റ് സിറ്റിയായി വികസിപ്പിക്കുന്നതിനുമാണ് നിർദ്ദിഷ്ട ഹൈവേ മാണി സി കാപ്പൻ വിഭാവനം ചെയ്തത്.

ഒരു മണിക്കൂറിൽ താഴെ സമയം കൊണ്ട് എറണാകുളത്തെത്താൻ കഴിയുന്ന സൂപ്പർ ഫാസ്റ്റ് ഹൈവേ യാഥാർത്ഥ്യമാക്കണമെന്ന മാണി സി കാപ്പന്റെ ആവശ്യത്തിന് ധനകാര്യ വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിയുടെ അനുമതിയാണ് ഈ വർഷത്തെ അനുബന്ധ ബഡ്ജറ്റിൽ തുക അനുവദിക്കാൻ കാരണമായത്. കാക്കനാട് ഇൻഫോപാർക്ക്, കളക്ടറേറ്റ്, എയർപോർട്ട്, സീ പോർട്ട്, എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് തിരക്ക് കൂടാതെയും ചുരുങ്ങിയ സമയം കൊണ്ടും എത്തിച്ചേരാൻ ഈ പാത സഹായിക്കും.

വാട്ടർ മെട്രോ, മെട്രോ റെയിൽ, കണ്ടെയ്നെർ ടെർമിനിൽ, റെയിൽവെ സ്റ്റേഷനുകൾ, വിവിധ ആശുപത്രികൾ, വ്യാപാര വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തീർത്ഥാടന – വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്ക് സുഗമ യാത്ര സാധിക്കുന്ന തോടൊപ്പം അവികസിത മേഖലകളുടെ പുരോഗതിക്കും പാലാ എറണാകുളം നിർദ്ദിഷ്ട സൂപ്പർ ഫാസ്റ്റ് ഹൈവേ സഹായിക്കും. യാത്രാസമയം കുറയുന്നതിലൂടെ വ്യാപാര-വ്യവസായ മേഖലകൾക്കും ചരക്കുനീക്കത്തിനും പദ്ധതി വലിയ നേട്ടമാകുമെന്ന് മാണി സി കാപ്പൻ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top