Kerala

മാണി സി കാപ്പന്റെ കേസ് :ഡിസംബർ 18 നകം 1.06 കോടി രൂപ അടച്ചില്ലെങ്കിൽ അപ്പീൽ തള്ളുമെന്നും കോടതി

ചെക്ക് കേസിൽ പാലാ എം എൽ എ മാണി സി. കാപ്പന്റെ ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിച്ച് മുംബൈ ദിന്തോഷി സെഷൻസ് കോടതി. ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മാണി സി കാപ്പൻ നൽകിയ അപ്പീൽ പരിഗണിച്ച കോടതി പിഴ തുകയുടെ 20% ശതമാനം കെട്ടിവയ്ക്കാൻ നിർദേശിച്ചു.

ഡിസംബർ 18 നകം 1.06 കോടി രൂപ അടച്ചില്ലെങ്കിൽ അപ്പീൽ തള്ളുമെന്നും കോടതി അറിയിച്ചു. മുംബൈയിലെ മലയാളി വ്യവസായി നൽകിയ നാല് ചെക്ക് കേസുകളിലായി മൂന്നര വർഷം തടവും 5.30 കോടി രൂപ പിഴയുമാണ് കാപ്പനെതിരെ ചുമത്തിയത്. 10 വർഷം നീണ്ട വിചാരണയ്ക്കൊടുവിലാണ്

ബോറിവലി മജിസ്‌ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്. ഇതിനിടെ ശിക്ഷയുടെ പശ്ചാത്തലത്തിൽ കാപ്പനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് സ്പീക്കർക്ക് നൽകിയ പരാതി തള്ളിയതായാണ് സൂചന.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top