
പ്രവിത്താനം:- നവീകരിച്ച അന്തീനാട് പള്ളി–താമരമുക്ക് റോഡിന്റെ ഉദ്ഘാടനം അന്തീനാട് പള്ളി വികാരി ഫാ.സെബാസ്റ്റ്യൻ പഴേപറമ്പിലിന്റെ സാന്നിദ്ധ്യത്തിൽ മാണി സി. കാപ്പൻ എം.എൽ.എ നിർവഹിച്ചു. എം.എൽ.എയുടെ പ്രാദേശികവികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപാ ചെലവഴിച്ചാണ് റോഡിന്റെ നിർമ്മാണം പൂർത്തീകരിച്ചത്.

ചടങ്ങിൽ വാർഡ് മെമ്പർ പയസ് മാണി അധ്യക്ഷത വഹിച്ചു.ആറാം വാർഡ് മെമ്പർ സി.ആർ സജീവ് , ജ്യോതി ലക്ഷ്മി, രാജൻ കൊലത്ത്, ഒ.ആർ. കരുണാകരൻ, ജ്യോതിസ്, ജോസഫ് കുരിശുമ്മൂട്ടിൽ മലയിൽ തുടങ്ങിയവർ പ്രസംഗിച്ചു.

2026 ജൂലൈ 11-ന് ആരംഭിച്ച റോഡ് നവീകരണ പ്രവർത്തനങ്ങൾ ഒക്ടോബർ 22-നാണ് പൂർത്തീകരിച്ചത്. കോൺക്രീറ്റിംഗ് പൂർത്തിയായതോടെ ദീർഘകാലത്തെ യാത്രാദുരിതത്തിന് പരിഹാരമായതായി പ്രദേശവാസികൾ പറഞ്ഞു.