തൃശൂര്‍: ശബരിമല സ്വര്‍ണക്കൊളളയില്‍ ഹൈക്കോടതി മറുപടി പറഞ്ഞതോടുകൂടി പ്രതിപക്ഷത്തിന്റെ എല്ലാ ആരോപണങ്ങളും വീണുടഞ്ഞെന്ന് മന്ത്രി എം ബി രാജേഷ്.

പാറപ്പുറത്ത് ചില്ലുപാത്രം വീണുടഞ്ഞ പോലെയാണ് പ്രതിപക്ഷമെന്നും ജനങ്ങളുടെ വിശ്വാസം ഭരണപക്ഷം ആര്ജ്ജിച്ചതുകൊണ്ടാണ് ഒരു അവിശ്വാസം പോലും പ്രതിപക്ഷത്തിന് കൊണ്ടുവരാന്‍ കഴിയാഞ്ഞതെന്നും എം ബി രാജേഷ് പറഞ്ഞു. ഒരു തട്ടിക്കൂട്ട് കുറ്റപത്രം സമര്‍പ്പിച്ച് പ്രതികള്‍ വിചാരണയില്‍ രക്ഷപ്പെട്ടുപോകട്ടെ എന്നതാണോ പ്രതിപക്ഷത്തിന്റെ ഉദ്ദേശമെന്നും അദ്ദേഹം ചോദിച്ചു.