Kottayam

മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് ‘കാർഷികോത്സവ് 2026’ ഡിസംബർ 3 മുതൽ

 

മരങ്ങാട്ടുപിള്ളി: “കാർഷികസംസ്കാരം പുതുതലമുറയിലേക്ക്” എന്ന മുദ്രാവാക്യമുയർത്തി മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഗ്രാമോത്സവം ‘കാർഷികോത്സവ് 2026’ ഡിസംബർ 3, 4, 5 തീയതികളിൽ മരങ്ങാട്ടുപിള്ളി സെന്റ് ഫ്രാൻസിസ് അസീസി പാരിഷ് ഹാളിൽ നടക്കും. കൃഷിവകുപ്പ്, ആരോഗ്യ-മൃഗസംരക്ഷണ വകുപ്പുകൾ, കാർഷിക വികസന സമിതി, മരങ്ങാട്ടുപിള്ളി സർവീസ് സഹകരണ ബാങ്ക്, കുടുംബശ്രീ, വിവിധ കർഷക കൂട്ടായ്മകൾ എന്നിവയുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്.

പഞ്ചായത്തിലെ മികച്ച മൂന്ന് സമ്മിശ്ര കർഷകർക്കുള്ള അവാർഡ് ദാനം (മാണി മാണി പുരയിടത്തിൽ മെമ്മോറിയൽ, ഫാ. തോമസ് മേൽവട്ടം മെമ്മോറിയൽ, കെ.ജി. തങ്കപ്പൻ കല്ലോലിൽ മെമ്മോറിയൽ എവർറോളിംഗ് ട്രോഫികളും ക്യാഷ് പ്രൈസും), കാർഷിക സെമിനാറുകൾ, മെഡിക്കൽ ക്യാമ്പ്, വിപണനമേള, സൗജന്യ പച്ചക്കറിത്തൈ വിതരണം, വിളംബര ഘോഷയാത്ര, കലാസന്ധ്യ എന്നിവ മേളയുടെ ഭാഗമായി നടക്കും. മന്ത്രിമാർ, എം.പി.മാർ, കലാകാരന്മാർ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

മത്സരങ്ങളും രജിസ്ട്രേഷനും:

വിള മത്സരം: തേങ്ങ, കപ്പ, അടയ്ക്കാക്കുല, നാടൻ ഏത്തക്കുല, മഞ്ഞൾ, ഇഞ്ചി, ചേന, മത്തൻ, വെള്ളരിക്ക, പാവയ്ക്ക, പടവലങ്ങ, വഴുതനങ്ങ, പയർ തുടങ്ങിയ വിഭാഗങ്ങളിൽ മത്സരമുണ്ടാകും.

കിടാരി മത്സരം: ഒന്നും രണ്ടും സ്ഥാനക്കാർക്ക് യഥാക്രമം 3000, 2000 രൂപ വീതം സമ്മാനം ലഭിക്കും (രജിസ്ട്രേഷൻ ഫീസ് 100 രൂപ).

മറ്റ് മത്സരങ്ങൾ: കർഷകർക്കും വിദ്യാർത്ഥികൾക്കും കാർഷിക ക്വിസ്, 60 വയസ്സിന് മുകളിലുള്ളവർക്കുള്ള പ്രത്യേക മത്സരങ്ങൾ, കലാ-കായിക മത്സരങ്ങൾ (കസേരകളി, വെയിറ്റ് ബാലൻസിംഗ്, കലം പൊട്ടിക്കൽ, ഓല മെടയൽ, തേങ്ങാപൊതിക്കൽ), സൗഹൃദ വടംവലി എന്നിവയും ഉണ്ടാകും.
മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നവംബർ 25-ന് വൈകുന്നേരം 4 മണിക്ക് മുൻപായി അതത് വാർഡ് മെമ്പർമാരുടെ പക്കലോ കൃഷിഭവനിലോ പേര് രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗ്രേസിക്കുട്ടി എബ്രഹാം, കൃഷി ഓഫീസർ ആൽഫി മാത്യു, കോ-ഓർഡിനേറ്റർ റോബിൻ കല്ലോലിൽ എന്നിവർ അറിയിച്ചു.

മരങ്ങാട്ട് പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഗ്രേസി കുട്ടി എബ്രാഹം, വൈസ് പ്രസിഡണ്ട് സിബിൻലാൽ ബാബു , ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഷീജാ ബാബു , ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജോസ് മോൻ ഇടപ്പത്തടത്തിൽ , മെംമ്പർമാരായ തുളസീദാസ് , ജോസ് കുറുമുട്ടം , റോബിൻ കരിപ്പാട്ട് , അനു ഷിബു , മ്മത ഹരികുമാർ , കാർഷികോത്സവ് കോർഡിനേറ്റർ റോബിൻ കല്ലോലി , കൃഷി അസിസ്റ്റൻ്റ് അഞ്ജു തോമസ് ,കാർഷികോത്സവ കമ്മിറ്റിയംഗം ടി എസ് ജയിംസ് എന്നിവർ പാലാ മീഡിയാ അക്കാഡമിയിലെ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top