Kerala

മാരാമണ്‍ കണ്‍വന്‍ഷനെ ദേശീയ പണിമുടക്കിൽ നിന്ന് ഒഴിവാക്കി

പത്തനംതിട്ട: ഫെബ്രുവരി 12 ന് നടക്കുന്ന ദേശീയ പണിമുടക്കിൽ നിന്ന് മാരാമണ്‍ കണ്‍വന്‍ഷനെ ഒഴിവാക്കി. കോഴഞ്ചേരി,തോട്ടപ്പുഴശ്ശേരി പഞ്ചായത്തുകളെയാണ് പണിമുടക്കിൽ നിന്ന് ഒഴിവാക്കിയത്. ശബരിമല തീര്‍ഥാടകരെയും ഒഴിവാക്കിയിട്ടുണ്ട്. സംയുക്ത സമരസമിതി ജില്ലാ കൺവീനർ കെ സി രാജഗോപാലവാണ് ഇക്കാര്യം അറിയിച്ചത്.

മാരാമണ്‍ കണ്‍വന്‍ഷനിലേക്ക് എത്തുന്ന കെഎസ്ആർടിസി, സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളെയും എല്ലാ സ്വകാര്യ വാഹനങ്ങളെയും പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ശബരിമലയിലേക്കുള്ള തീർത്ഥാടകരുടെ വാഹനങ്ങളും തടയില്ലെന്ന് സംയുക്ത സമരസമിതി അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top