ഇംഫാല്‍: സംഘര്‍ഷത്തിന് പിന്നാലെ മണിപ്പൂരില്‍ കനത്ത ജാഗ്രത. ഉഖ്‌റൂലിലെ സംഘര്‍ഷം നിയന്ത്രിക്കാന്‍ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആളുകള്‍ കൂട്ടം കൂടിയാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി. മണിക്കൂറുകള്‍ നീണ്ട സംഘര്‍ഷങ്ങള്‍ക്ക് അയവുവന്നിട്ടുണ്ട്.

ലിറ്റാന്‍ സാരയ്‌ഖോങ് ഗ്രാമത്തില്‍ സായുധ സംഘങ്ങള്‍ കൂടുതല്‍ വീടുകള്‍ക്ക് തീയിട്ടിതോടെ കുക്കി- നാഗ വംശീയ സംഘര്‍ഷം വ്യാപിച്ചിത്. ഇതോടെ ഗ്രാമീണര്‍ അയല്‍ ജില്ലയായ കാങ്‌പോക്പിയിലേക്ക് പാലായനം ചെയ്യുകായിയരുന്നു.