Kerala

മന്ത്രി സഭയിൽ പരിഗണിക്കും; പ്രതീക്ഷ പങ്കുവെച്ച് മാണി സി കാപ്പൻ

മന്ത്രി ആകുമെന്ന് ഉറപ്പിച്ച് പാലായിലെ നിയുക്ത എംഎൽഎ മാണി സി. കാപ്പൻ. രണ്ട് തവണ എംഎൽഎ ആയ താൻ മന്ത്രി ആകുമെന്നാണ് പ്രതീക്ഷയെന്ന് മാണി സി കാപ്പൻ പറഞ്ഞു.

ഘടക കക്ഷി എന്ന നിലയ്ക്ക് തന്നെയും മന്ത്രി സഭയിൽ പരിഗണിക്കും. ടേം വ്യവസ്ഥയെ കുറിച്ച് ചർച്ച ഒന്നും തന്നെ നടന്നിട്ടില്ലെന്നും മാണി സി കാപ്പൻ  പറഞ്ഞു.

എഐസിസി നിരീക്ഷകർ വന്ന് മുഖ്യമന്ത്രി ആരായിരിക്കണമെന്ന് ചോദിച്ചു. അഭിപ്രായം വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രി സ്ഥാനം സംബന്ധിച്ച് ചർച്ചയുണ്ടായിട്ടില്ലെന്ന് മാണി സി കാപ്പൻ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top