Kerala

മലപ്പുറത്ത് സ്വർണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി മോഷ്ടാവ്; വളകളുമായി ഇറങ്ങിയോടി

മലപ്പുറം: കൊണ്ടോട്ടിയില്‍ ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണാഭരണങ്ങളുമായി ഇറങ്ങിയോടി മോഷ്ടാവ്. പുളിക്കലിലാണ് സ്വര്‍ണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി മോഷണം നടത്തിയത്. രണ്ടുലക്ഷത്തിലേറെ രൂപ വിലവരുന്ന ആഭരണങ്ങളുമായാണ് പ്രതി മുങ്ങിയത്. പുളിക്കല്‍ അങ്ങാടിയിലെ കനകമഹല്‍ എന്ന ജ്വല്ലറിയിലാണ് സംഭവം.

ഉച്ചയോടെ കടയിലെത്തിയ മോഷ്ടാവ് ചെറിയ വളകള്‍ വേണമെന്നാണ് പറഞ്ഞത്. വളകള്‍ നോക്കി തുകയും തൂക്കവും ചോദിച്ചറിയുന്നതിനിടെ പെട്ടെന്ന് അടുത്തുണ്ടായിരുന്ന മൂന്ന് വളകളുമായി പുറത്തേക്ക് ഓടുകയായിരുന്നു. ഈ സമയത്ത് പുറത്ത് ഒരാള്‍ ബൈക്കുമായി കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.

മോഷ്ടാവ് ഉടന്‍ ഈ ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു. കൊണ്ടോട്ടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ഫോറന്‍സിക് വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top