തിരുവനന്തപുരം: മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെതിരെ ഗുരുതര ആരോപണങ്ങളുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗവും സിപിഐഎം സോഷ്യല്‍ മീഡിയോ കോര്‍ഡിനേറ്ററുമായ എം വി നികേഷ് കുമാര്‍.

പുനരധിവാസത്തിനായി ഫണ്ട് പിരിച്ച ശേഷം ഇടപാട് നടന്നത് ധനലക്ഷ്മി ബാങ്കിന്റെ അക്കൗണ്ടില്‍ മാത്രമല്ലെന്നും ഫെഡറല്‍ ബാങ്കിലെ അക്കൗണ്ടിലും ഇടപാട് നടന്നുവെന്ന് നികേഷ് കുമാര്‍ പറയുന്നു. ഫെഡറല്‍ ബാങ്കിന്റെ വെള്ളയമ്പലം ബ്രാഞ്ചില്‍ തുറന്ന 13740200004964 നമ്പര്‍ അക്കൗണ്ടില്‍ എട്ടംഗ സംഖ്യയുടെ ഇടപാട് നടന്നതായാണ് നികേഷ് കുമാര്‍ ആരോപിക്കുന്നത്.

ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് നികേഷ് കുമാര്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്.