ആലപ്പുഴ: മുഖ്യമന്ത്രി ചര്‍ച്ചയില്‍ കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി എസ്എഫ്‌ഐ സംസ്ഥാന പ്രസിഡൻ്റ് എം ശിവപ്രസാദ്.

ഈ ചര്‍ച്ചകള്‍ കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമാണെങ്കിലും ചര്‍ച്ചകള്‍ എങ്ങോട്ടാണ് കേരളത്തെ നയിക്കുന്നതെന്ന് ശിവപ്രസാദ് ചോദിച്ചു.
സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് മുമ്പ് തന്നെ കോണ്‍ഗ്രസിനെ ചുറ്റിപ്പറ്റി അഞ്ചാം മന്ത്രി സ്ഥാനത്തെ കുറിച്ചും താക്കോല്‍ സ്ഥാനത്തെ കുറിച്ചും ചര്‍ച്ചകള്‍ ആരംഭിച്ചുവെന്ന് ശിവപ്രസാദ് പറഞ്ഞു. ഫേസ്ബുക്കിലായിരുന്നു എസ്എഫ്‌ഐ നേതാവിന്റെ വിമര്‍ശനം.