കൊച്ചി: റാപ്പര്‍ വേടനെക്കുറിച്ചുള്ള തന്റെ പരാമര്‍ശം വളച്ചൊടിച്ചതാണെന്ന് ഗായകന്‍ എം ജി ശ്രീകുമാര്‍.

നല്ല ജനപ്രീതി ഉള്ള ഗായകനാണ് വേടന്‍ എന്നും അദ്ദേഹത്തെ പരിചയമില്ലെങ്കിലും ഷോയുടെ ചില ഭാഗങ്ങള്‍ ഫേസ്ബുക്കില്‍ കണ്ടിട്ടുണ്ടെന്നും എം ജി ശ്രീകുമാര്‍ പറയുന്നു.

ഒരു ചാനല്‍ തന്നെ വിളിച്ച് ലഹരി ഉപയോഗിച്ചുകൊണ്ട് ഗായകര്‍ പാടുന്നത് ശരിയാണോയെന്ന് ചോദിച്ചപ്പോള്‍ മറുപടിയായി തന്റെ സ്വന്തം കാര്യം മാത്രമാണ് പറഞ്ഞത്. അത് മാധ്യമം വളച്ചൊടിച്ചതില്‍ വിഷമം ഉണ്ടെന്നും എം ജി ശ്രീകുമാര്‍ വിശദീകരിച്ചു.
എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ മൃദുല ദേവിയുടെ ഫേസ്ബുക്ക് കുറിപ്പിന് താഴെയാണ് എംജി ശ്രീകുമാറിന്റെ വിശദീകരണം.

