ന്യൂഡല്‍ഹി: കേരളത്തില്‍ ഭരണവിരുദ്ധ വികാരമില്ലെന്നും, ഇടതുമുന്നണിക്ക് ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്നും സിപിഎം പിബിയുടെ വിലയിരുത്തല്‍. 75-ല്‍ അധികം സീറ്റുകളില്‍ ജയിച്ച് അധികാരത്തില്‍ എത്തുമെന്നാണ് സിപിഎം പോളിറ്റ്ബ്യൂറോ വിലയിരുത്തിയത്.

മുസ്ലിം, ക്രൈസ്തവ വോട്ടുകള്‍ യുഡിഎഫിന് അനുകൂലമായി സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും ഏകീകരിക്കപ്പെട്ടില്ലെന്നാണ് കണക്കുകൂട്ടുന്നത്.

ചില മണ്ഡലങ്ങളില്‍ യുഡിഎഫിന് അനുകൂലമായി ഈ വോട്ടുകള്‍ പോയിരിക്കാം. എന്നാല്‍, ചില മണ്ഡലങ്ങളില്‍ ഈ ഏകീകരണം ഇടത് മുന്നണിക്ക് അനുകൂലമായി എന്നാണ് പാര്‍ട്ടി കണക്കാക്കുന്നത്.