Kerala

കാശ് വാങ്ങി കുട്ടനാട് സീറ്റ്‌ വിറ്റു; കോൺഗ്രസ്‌ നേതാവ് സജി ജോസഫ്

ആലപ്പുഴ: കുട്ടനാട്ടിലെ യുഡിഎഫ് സ്ഥാനാർഥിത്വത്തിൽ വിമർശനം ഉന്നയിച്ച് കോൺ​ഗ്രസ് നേതാവ് സജി ജോസഫ്. കുട്ടനാട് സീറ്റ് കോൺ​ഗ്രസ് വിറ്റുവെന്നാണ് ആരോ​പണം.

കുട്ടനാടിനെ ഒരു പേയ്മെന്റ് സീറ്റെന്ന രീതിയിൽ പണക്കാർക്ക് എംഎൽഎ മോഹം സഫലമാക്കാനുള്ള ഉപഭോഗവസ്തുവാക്കിയെന്നും ഫേയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ സജി ജോസഫ് പറഞ്ഞു.

ഇത് കുട്ടനാട് ജനത പൊറുക്കില്ല. ജനങ്ങളെ വിഡ്ഢിയാക്കുകയാണ് ചെയ്തത്. കുട്ടനാടിനെ വില്പന ചരക്ക് ആക്കുന്നതിനോട് സന്ധിയില്ലെന്നും മരണം വരെ എതിർക്കുമെന്നും ഫേയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top