Kerala

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി

കൊച്ചി: എറണാകുളം കോലഞ്ചേരി കുറിഞ്ഞി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം. യാക്കോബായ- ഓർത്തഡോക്സ് വിഭാ​ഗങ്ങൾ തമ്മിലാണ് ഏറ്റുമുട്ടൽ. മൂന്ന് പേർക്ക്r സംഘർഷത്തിൽ പരിക്കേറ്റു.

15 വീതം ദിനങ്ങൾ ഇരു വിഭാ​ഗത്തിനും നിർണയിച്ചു നൽകിയ സ്ഥലമാണിത്. നിലവിൽ ഓർത്തഡോക്സ് വിഭാ​ഗത്തിനാണ് ആരാധനാനുവാദം. പള്ളിപ്പെരുന്നാൾ നടക്കുന്നുമുണ്ട്.

അതിനിടെ യാക്കോബായ വിഭാ​ഗത്തിൽപ്പെട്ടവർ ആരാധാന അനുവദിക്കണമെന്നു ആവശ്യപ്പെട്ട് രം​ഗത്തെത്തി. സംസാരം പിന്നീട് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. സംഘർഷത്തിനിടെ കുരുമുളക് സ്പ്രേ പ്രയോ​ഗിച്ചതായി ആരോപണമുയർന്നു.

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top