മലപ്പുറം: കെ ടി ജലീലിന്റെ ‘സോഷ്യലിസ്റ്റ് ആയ മുഹമ്മദ് നബി’ എന്ന പുസ്തകം പ്രകാശനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവില്‍ ഈ പുസ്തകം പ്രസിദ്ധീകരിക്കാന്‍ കഴിയുന്ന രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളമെന്നും ഏത് മതേതരവാദിക്കും സന്തോഷം നല്‍കുന്ന കാര്യമാണതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മതവര്‍ഗീയത വിശ്വാസികളില്‍ കുത്തിയിറക്കാന്‍ ശ്രമിക്കുമ്പോള്‍ ഇത്തരം പുസ്തകങ്ങള്‍ക്ക് പ്രസക്തിയുണ്ട്. ഒരു കമ്മ്യൂണിസ്റ്റുകാരന്‍ മതപണ്ഡിതന് നല്‍കി പുസ്തകം പ്രകാശനം ചെയ്യുന്നതില്‍ അഭിമാനമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദക്ഷിണ കേരള ജംഈയ്യത്തുല്‍ ഉലമ നേതാവ് തൊടിയൂര്‍ കുഞ്ഞുമുഹമ്മദ് മൗലവിയാണ് പുസ്തകം ഏറ്റുവാങ്ങിയത്.