തിരുവനന്തപുരം: പാളയത്ത് എസ്എഫ്ഐ-കെഎസ്യു പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘർഷത്തിൽ എസ്എഫ്ഐ നേതാക്കൾക്കെതിരെ കേസ്.

എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് അടക്കമുള്ള ഭാരവാഹികൾക്കെതിരെയാണ് കേസ്. ശിവപ്രസാദ്, ആദര്‍ശ്, നന്ദന്, സംഗീത്, ആദിത്യ ശങ്കര്‍, അനന്ദു വി എസ്, ആഷിഖ്, സന്ദീപ് ഡി എസ്, ശ്രീജിത, മനീഷ് എന്നിവരെയാണ് പ്രതി ചേർത്തത്.
ലഹളയുണ്ടാക്കിയതിനും പൊതുമുതൽ നശിപ്പിച്ചതിനുമാണ് കേസ്. കണ്ടാലറിയാവുന്ന കെഎസ്യുക്കാർക്കെതിരെയും കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു. കെഎസ്യു പ്രവർത്തകർക്കെതിരെ എസ്എഫ്ഐക്കർ കല്ലെറിഞ്ഞുവെന്നും എസ്എഫ്ഐയുടെ കല്ലേറിൽ മണ്ണന്തല എസ്എച്ച്ഒയുടെ കൈക്ക് പൊട്ടൽ ഉണ്ടെന്നും പൊലീസ് വ്യക്തമാക്കി.