നഷ്ടത്തിലോടുന്ന സർവീസുകൾ നിർത്തലാക്കുന്നതിന്റെ ഭാഗമായി ചങ്ങനാശേരി – വേളാങ്കണ്ണി കെഎസ്ആർടിസി ബസ് സർവീസിൽ മാറ്റം വരുത്തി.

ദിവസേനയുണ്ടായിരുന്ന സർവീസ് ഇനി മുതൽ വെള്ളി, ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ മാത്രമേ ലഭ്യമാകൂ. ഉച്ചയ്ക്ക് 2.30-ന് ചങ്ങനാശേരിയിൽ നിന്നും വേളാങ്കണ്ണിയിൽ നിന്നും ഒരേസമയം രണ്ട് ബസുകളാണ് സർവീസ് നടത്തിയിരുന്നത്.
കോട്ടയം, പാലാ, തൊടുപുഴ, തൃശൂർ, പാലക്കാട് വഴി തമിഴ്‌നാട്ടിലെ വിവിധ നഗരങ്ങൾ കടന്നുപോകുന്ന ഈ സർവീസിന് 25 വർഷത്തെ പഴക്കമുണ്ട്.