Kerala

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്‍റെ വീലുകൾ ഇളകി മാറി

തിരുവനന്തപുരം: ബാലരാമപുരത്ത് നിന്നും വിഴിഞ്ഞത്തേക്ക് പുറപ്പെട്ട കെഎസ്ആർടിസി ബസിന്‍റെ വീലുകൾ ഇളകി മാറി. ഓടിക്കൊണ്ടിരിക്കെയാണ് അപ്രതീക്ഷിതമായി ബസിന്റെ വീലുകൾ ഇളകി മാറിയത്. ഡ്രൈവറുടെ സമയോചിതമായ ഇടപെടലുകൊണ്ട് വലിയ അപകടത്തിൽ നിന്നും തലനാരിഴയ്ക്കാണ് യാത്രക്കാർ രക്ഷപെട്ടത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ജംഗ്ഷനിൽ നിർത്തിയ ശേഷം ബസ് മുന്നോട്ടെടുത്തപ്പോൾ വലിയ ശബ്ദം കേട്ടു.

പെട്ടെന്ന് തന്നെ ഡ്രൈവർ വാഹനം ഒരു വശത്തേക്ക് ഒതുക്കി. പിന്നാലെ നടത്തിയ പരിശോധനയിൽ പിൻവശത്തെ വീലുകൾ ഇളകി ബസിൽ നിന്നും വേർപെട്ട് നിൽക്കുന്ന അവസ്ഥയിലാണെന്ന് കണ്ടെത്തി. ഇതോടെ യാത്രക്കാരെ ഇറക്കുകയും മറ്റൊരു ബസിൽ കയറ്റി വിടുകയും ചെയ്തു. ആക്സിലും അനുബന്ധ യന്ത്രസാമഗ്രികളും ഒടിഞ്ഞ നിലയിലാണ് ഉണ്ടായിരുന്നത്. ബസിന്റെ കാലപ്പഴക്കമാണ് അപകടത്തിനിടയാക്കിയതെന്നാണ് വിവരം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top