കല്‍പ്പറ്റ: വയനാട് വൈത്തിരിയില്‍ കെഎസ്ആര്‍ടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നുമരണം. നമ്പിക്കൊല്ലി സ്വദേശി നാരായണന്‍, ഭാര്യ സിജി, മകന്‍ അഭി എന്നിവരാണ് മരിച്ചത്.

ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. മിന്നല്‍ ബസ് ഓട്ടോറിക്ഷയില്‍ വന്നിടിക്കുകയായിരുന്നു. നാരായണന്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു.
സിജിയെയും അഭിയെയും മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.