തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസമായി അധിക വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി. ഹ്രസ്വകാലാടിസ്ഥാനത്തില്‍ അധിക വൈദ്യുതി വാങ്ങാനുള്ള കെഎസ്ഇബിയുടെ അപേക്ഷയ്ക്കാണ് റെഗുലേറ്ററി കമീഷന്‍ അംഗീകാരം നല്‍കിയത്.

മെയ് പകുതി വരെ ഉണ്ടാകാനിടയുള്ള പ്രതിസന്ധി മറികടക്കാന്‍ 250 മെഗാവാട്ട് വരെ അധിക വൈദ്യുതി ലഭ്യമാക്കും.
പവര്‍ എക്‌സ്‌ചേഞ്ചുകളിലെ ‘ടേം എ ഹെഡ് മാര്‍ക്കറ്റ്’ വഴി വാങ്ങുമ്പോള്‍, യൂണിറ്റിന് പരമാവധി 10 രൂപയും, അഞ്ച് പൈസ വരെ മാര്‍ജിനും നിശ്ചയിച്ചിട്ടുണ്ട്.