Kerala

സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയെന്ന ആരോപണം പൂര്‍ണ്ണമായും നിഷേധിച്ച് പഴയിടം മോഹനന്‍ നമ്പൂതിരി

സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയെന്ന ആരോപണം പൂര്‍ണ്ണമായും നിഷേധിച്ച് പഴയിടം മോഹനന്‍ നമ്പൂതിരി. പിന്നില്‍ കൃത്യമായ അജണ്ടയുണ്ടെന്നും ഇത് തന്റെ ജീവിതത്തിലെ ആദ്യ അനുഭവമാണെന്നും പഴയിടം മോഹനന്‍ നമ്പൂതിരി പറഞ്ഞു. ‘കലോത്സവ ചരിത്രത്തില്‍ കൂടി ആദ്യമാണിത്. ഇത്രയും ഹീനമായ രീതിയില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ എന്തൊക്കെ മാനസിക വൈകൃതമുള്ളയാളാവണം. ഇതിന്റെ പിന്നില്‍ കൃത്യമായ അജണ്ടയുണ്ട്. അത് പുറത്തുവരണം. ഇത്തരമൊരു സംഭവം ഉണ്ടാകില്ലെന്ന് ഉറപ്പാണ്’, പഴയിടം മോഹനന്‍ നമ്പൂതിരി പറഞ്ഞു.

ആദ്യദിവസത്തെ വാര്‍ത്ത കണ്ടപ്പോള്‍ തന്നെ ഭക്ഷണ കമ്മിറ്റി കണ്‍വീനറോട് സംസാരിച്ചിരുന്നുവെന്നും ആരോപണം വ്യാജമാണെന്നും ഇതിനെക്കുറിച്ച് അന്വേഷിക്കണം എന്നുമായിരുന്നു ആവശ്യം എന്നും പഴയിടം വ്യക്തമാക്കി. ‘ഏതൊരു പാചകക്കാരനും എത്രമാത്രം ഭീതിയോടെയാകും ഓരോ കലോത്സവങ്ങള്‍ക്കും പാചകം ചെയ്യുക. കേരളത്തിലെ മേളകള്‍ തുടങ്ങിയതേയുള്ളൂ.

ഏതെല്ലാം മേളകള്‍ വരാന്‍ കിടക്കുന്നു. എങ്ങനെ ധൈര്യമായി ജോലി ചെയ്യാന്‍ പറ്റും. ഇപ്പോള്‍ പുഴുവിട്ടയാള്‍ മറ്റെന്തെങ്കിലും ചെയ്യില്ലെന്ന് എന്താണ് ഉറപ്പ്. അന്വേഷിച്ച് പിന്നിലെ ശക്തിക്കളെ കണ്ടെത്തണം. മാതൃകാപരമായി ശിക്ഷിക്കണം. കായികമേള മൂന്ന് ദിവസം കൂടിയുണ്ട്. സുരക്ഷ ശക്തമാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്’, എന്നും പഴയിടം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top