Kerala

ലിംഗസമത്വ ആശയങ്ങളിൽ നിന്ന് സര്‍ക്കാര്‍ പിന്തിരിയരുത്; ശബരിമല യുവതീപ്രവേശനത്തിൽ കെപിഎംഎസ്

കൊട്ടിയം: ശബരീമല യുവതീപ്രവേശന വിധിയുമായി ബന്ധപ്പെട്ട ഹർജികൾ പുനഃപരിശോധിക്കാൻ സുപ്രീംകോടതി ഒരുങ്ങുന്നതിന്റെ പശ്ചാത്തലത്തിൽ വിഷയത്തിലെ രാഷ്ട്രീയ പാർട്ടികളുടെ നിലപാടുകൾ വീണ്ടും ചർച്ചയാവുകയാണ്. ഈ അവസരത്തിൽ യുവതീപ്രവേശനത്തിൽ സർക്കാർ സർക്കാർ നിലപാട് മാറ്റരുതെന്ന് ആവശ്യവുമായി രംഗത്ത് വന്നിരിക്കുകയാണ് കെപിഎംഎസ്.

ലിംഗസമത്വ ആശയങ്ങളിൽ നിന്ന് പിന്തിരിയരുതെന്നും കാലത്തിന്റെ പ്രയാണത്തിൽ ആചാരങ്ങൾക്ക് മാറ്റം ഉണ്ടാകണമെന്നുമാണ് കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞത്. ‘രാഷ്ട്രീയ പാർട്ടികൾ Yes or No ആവശ്യപ്പെട്ട് സർക്കാരിനെ പ്രകോപിപ്പിക്കുകയാണ്. അവർക്ക് അധികാരത്തിന്റെ പ്രശ്‌നമാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് അധികാരത്തിന്റേതല്ല, സമൂഹത്തിന്റെ പരിഷ്‌കരണത്തിന്റെ പ്രശ്‌നമാണ്,’ പുന്നല ശ്രീകുമാർ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top