Kerala

ബെന്നി ബെഹന്നാന്‍ കെപിസിസി പ്രസിഡന്റ്; സണ്ണി ജോസഫ് മന്ത്രി സ്ഥാനത്തേക്ക്

ബെന്നി ബെഹന്നാന്‍ കെപിസിസിയുടെ പുതിയ അധ്യക്ഷനാകും. നിലവിലെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്ന പശ്ചാത്തലത്തില്‍ അദ്ദേഹം സ്ഥാനം ഒഴിയും. ഇക്കാര്യങ്ങള്‍ സംബന്ധിച്ച എഐസിസി തീരുമാനം ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം.

സണ്ണി ജോസഫ് കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയുമെന്ന് തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. മുമ്പും ബെന്നി ബെഹന്നാനെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചതായി സൂചനകളുണ്ടായിരുന്നു.

എന്നാല്‍ ഇപ്പോഴാണ് അദ്ദേഹത്തിന് കെപിസിസി പ്രസിഡന്റാകാന്‍ നറുക്ക് വീണിരിക്കുന്നത്. ഈ തീരുമാനത്തിന് ഇപ്പോള്‍ നടക്കുന്ന മുഖ്യമന്ത്രി ചര്‍ച്ചകളുമായും ബന്ധമുണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top