ആലപ്പുഴ: മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് ജി സുധാകരനെ പിന്തുണയ്ക്കാനുള്ള കോണ്‍ഗ്രസ് തീരുമാനത്തിൽ പ്രതിഷേധിച്ച് പാർട്ടി ബന്ധം ഉപേക്ഷിച്ച് കെപിസിസി ജനറല്‍ സെക്രട്ടറി എം ജെ ജോബ്.

സുധാകരനെ പിന്തുണച്ചതിലുള്ള പ്രതിഷേധ സൂചകമായാണ് രാജി. ജി സുധാകരന്റെ സഹോദരനെ കൊലപ്പെടുത്തിയത് കെഎസ്യു ഗുണ്ടകള്‍ എന്നാണ് ആദ്യം പറഞ്ഞതെന്നും ഇപ്പോള്‍ നായര്‍ ഗുണ്ടകള്‍ ആണ് കൊന്നതെന്ന് ജി സുധാകരന് തന്നെ പറയുന്നുവെന്നും ജോബ് പറഞ്ഞു.

ഇങ്ങനെയൊക്കെ പരസ്യപ്രസ്താവന നടത്തി പാര്‍ട്ടിയില്‍ തുടരാന്‍ ആകുമോയെന്നും അദ്ദേഹം ചോദിച്ചു.