Kerala
കോതമംഗലത്ത് വീടിന്റെ മാലിന്യ ടാങ്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം
എറണാകുളം: എറണാകുളം കോതമംഗലത്ത് വീടിന്റെ മാലിന്യ ടാങ്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഊന്നുകല്ലിനു സമീപമുള്ള ആൾത്താമസം ഇല്ലാത്ത വീട്ടിൽ ആണ് മൃതദേഹം കണ്ടെത്തിയത്.
ഒരുപാട് നാളുകളായി വീട് അടച്ചു കിടക്കുകയായിരുന്നു. വീട്ടിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് പൊലീസെത്തി പരിശോധന നടത്തിയതിനെ തുടർന്നാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. വീടിന്റെ ഉടമസ്ഥൻ ഒരു വൈദികനാണ്. പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പുറത്തെടുക്കാനുള്ള നടപടികൾ നടന്നുവരുകയാണ്.