ടാക്സികള്‍ വാടകയ്ക്ക് ലഭ്യമാകുന്ന കേരള സര്‍ക്കാരിന്റെ പിന്തുണയുളള മൊബൈല്‍ ആപ്പായ കേരള സവാരി ഇന്ന് മുതല്‍ പുതിയ രൂപത്തില്‍ വീണ്ടും എത്തുന്നു. ബെംഗളൂരുവിലെ വളരെ ജനപ്രിയമായ ‘നമ്മയാത്രി’ ആപ്പിന്റെ പിന്തുണയോടെയാണ് കേരള സവാരി പരിഷ്കരിച്ച് അവതരിപ്പിക്കുന്നത്.

ഗതാഗത, തൊഴില്‍ വകുപ്പുകളുടെ പിന്തുണയോടെയാണ് ആപ്പ്. ഊബര്‍, ഒല തുടങ്ങിയവയെ അപേക്ഷിച്ച് കുറഞ്ഞ നിരക്കുകളായിരിക്കും ഈ സേവനത്തിന്. ആപ്പ് ഉപയോഗിക്കുന്ന യാത്രക്കാരില്‍ നിന്ന് സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കുകള്‍ മാത്രമാണ് ഈടാക്കുക. ഡ്രൈവര്‍മാരില്‍ നിന്ന് ഒരു കമ്മീഷനും സവാരി ഈടാക്കുന്നതല്ല.

ആപ്പുണ്ടെങ്കില്‍ ഓട്ടോയില്‍ മാത്രമല്ല മെട്രോ ട്രെയിനിലും കയറാം. കാര്‍, കെഎസ്ആര്‍ടിസി, വാട്ടര്‍ മെട്രോ, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുടങ്ങിയവയിലേക്ക് ബുക്ക് ചെയ്യാനും ടിക്കറ്റ് എടുക്കാനുള്ള സംവിധാനവുംഇതിലുണ്ടാകും.

