Kerala

വാക്കുതര്‍ക്കം, വിദ്യാര്‍ഥികള്‍ പെരുവഴിയില്‍; ഹര്‍ത്താലില്‍ വലഞ്ഞ് ജനം

തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വലഞ്ഞ് ജനം.

സംസ്ഥാനത്ത് പലയിടത്തും വ്യാപകമായി വാഹനങ്ങള്‍ തടയുകയാണ്. ഇതോടെ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പലയിടത്തും കടകള്‍ അടപ്പിച്ചത് വാക്കുതര്‍ക്കത്തിന് കാരണമായി.

52 ദലിത്-ആദിവാസി സംഘടനകളുടെയും ആക്ഷന്‍ കൗണ്‍സിലിന്റെയും നേതൃത്വത്തിലാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top