Kerala

കേരളം നടപ്പിലാകുന്നത് പരിസ്ഥിതിയെ മുന്നിൽക്കണ്ടുള്ള വികസന പദ്ധതികൾ ; മുഖ്യമന്ത്രി

പരിസ്ഥിതിയെ മുന്നിൽക്കണ്ടുള്ള വികസന പദ്ധതികളാണ് കേരളം നടപ്പിലാകുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിനാകെ വികസന മാതൃകയാണ് കേരളം തീർക്കുന്നത്. ഭാവി തലമുറയ്ക്ക് വേണ്ടി പ്രകൃതിയെയും പ്രകൃതിസമ്പത്തിനെയും കരുതിവയ്ക്കുക. അത് മുന്നിൽകണ്ടാണ് ഹരിത കേരള മിഷൻ സർക്കാർ രൂപീകരിച്ചത് എന്നും മുഖ്യമന്ത്രി പറഞ്ഞു. ഹരിത കേരള മിഷൻ രാജ്യത്തിന് തന്നെ മാതൃക എന്നും ഹരിത കേരളം ദേശീയ പരിസ്ഥിതി സമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനം, ജൈവവൈവിധ്യ ശോഷണം, ജലമലിനീകരണം എന്നിവ ലോകം നേരിടുന്ന വെല്ലുവിളികളാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. പരിസ്ഥിതിക്ക് ആഘാതമേൽക്കുന്ന നിരവധി ഇടപെടലുകൾ ഉണ്ടാകുന്നു. ഇന്ത്യയിലും വലിയ വെല്ലുവിളിയാണ് നേരിടുന്നത്. ഇതിനെ അതിജീവിക്കാൻ ആകണം. മാതൃകാപരമായ നടപടികൾ സ്വീകരിക്കണം എന്നും മുഖ്യമന്ത്രി ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു. സീറോ കാർബൺ ഡിവിഷൻ എന്ന നിലയിലേക്ക് എത്തണം എന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top